ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാന് അതിസൗഹൃദ രാഷ്ട്ര പദവി നല്കിയ തീരുമാനം ഇന്ത്യ പുനഃപരിശോധിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിദേശകാര്യ വകുപ്പിലെയും വാണിജ്യ വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
1996ല്‍ ഗാട്ട് കരാറിന്റെ ഭാഗമായാണ് പാക്കിസ്ഥാന് ഇന്ത്യ അതിസൗഹൃദ രാഷ്ട്ര പദവി നല്‍കിയത്. ഇതോടെ ലോക വ്യാപാര സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് നല്കുന്നതിനേക്കാള് പരിഗണന ഇന്ത്യ പാക്കിസ്ഥാന് നല്കിവന്നിരുന്നു. പദവി റദ്ദാക്കിയാല്‍ അത് പാക്കിസ്ഥാന്റെ കയറ്റുമതിയെ ബാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പിആര്‍ ചക്രവര്‍ത്തി പറഞ്ഞു.
Post a Comment