Latest News :
Home » » പള്ളം മദ്‌റസാ കെട്ടിടം ഉദ്ഘാടനം ചെയ്തു

പള്ളം മദ്‌റസാ കെട്ടിടം ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Tuesday, 20 September 2016 | 10:56

കാസര്‍കോട്: പള്ളം തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ പുതുക്കി പണിത മദ്‌റസ കെട്ടിടത്തിന്റെ ഉദ്ഘാടനകര്‍മ്മം മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി നിര്‍വ്വഹിച്ചു. 

 പൊതുസമ്മേളനം എം.എ. മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ അബ്ദത്ത് ബാഖവി ഉദ്ഘാടനം ചെയ്തു.  ജി.എസ്. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി.  പൊതുപരീക്ഷയില്‍ 5, 7, 10, +2 ക്ലാസുകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മുഹമ്മദ് ഹാരിസ് ബന്നു ട്രോഫിയും ലിസാനി കമാല്‍ ക്യാഷ് അവാര്‍ഡും നല്‍കി.  അബൂബക്കര്‍ മൗലവി, ഹംസ ജൗഹരി, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ഷാഫി പാദാര്‍, അഹ്മദ് സ്രാങ്ക്, മഹ്മൂദ് കൊളത്തുങ്കര, പി. അബ്ദുല്ല, അശ്‌റഫ് പാദാര്‍, പി.എ. അബ്ദുല്ല ഹാജി, മുസ്തഫ പാദാര്‍, സലീം പാദാര്‍, റിഷാദ് പള്ളം, നജീബ് പള്ളം, ഹനീഫ് കട്ടപ്പണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹാജി പുതിയപുര ശംസുദ്ദീന്‍ സ്വാഗതവും ഇല്‍യാസ് മൗലവി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved