Latest News :
Home » » വിദ്യാര്‍ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കലാണ് കാലഘട്ടത്തിന്റെ ആവശ്യം

വിദ്യാര്‍ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കലാണ് കാലഘട്ടത്തിന്റെ ആവശ്യം

Written By Muhimmath News on Wednesday, 7 September 2016 | 17:33



വിദ്യാനഗര്‍: വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കലാവാസനകളെ പരിപോഷിപ്പിച്ചെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മദ്‌റസകളില്‍ ആഴ്ചതോറും നടക്കുന്ന സാഹിത്യ സമാജങ്ങള്‍ ശ്ലാഘനീയമാണെന്നും കാസര്‍കോട് പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് ടി എ ശാഫി അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചികള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍ ഉണ്ടാകണം. സമൂഹത്തില്‍ ഉയര്‍ന്ന പദവികള്‍ കൈവരിച്ചവരെല്ലാം അവരുടെ അധ്വാനത്തിലൂടെ നേടിയെടുത്തതാണ്. അച്ചടക്കമുള്ള ഒരു വിദ്യാര്‍ഥി സമൂഹം വളര്‍ന്നുവരണം. മൂല്യബോധമുള്ള തലമുറയുടെ കയ്യിലാണ് രാജ്യത്തിന്റെ സുരക്ഷ നില്‍നില്‍ക്കുന്നത്.

പന്നിപ്പാറ മമ്പഉല്‍ ഹുദാ മദ്‌റസയില്‍ അന്‍വാറുല്‍ ഹുദാ സാഹിത്യസമാജത്തിന്റെ പത്താം വാര്‍ഷികാഘോഷം 'മികവ്-16' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്ത് വൈസ് പ്രസിഡന്റ് ഹാശിം തങ്ങള്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ അല്‍ഫജ്‌റ് കയ്യെഴുത്ത് മാസിക ടി എ ശാഫി പ്രകാശനം ചെയ്തു. ജമാഅത്ത് ട്രഷറര്‍ കെ എച്ച് മുഹമ്മദ് ബെസ്റ്റ് ക്ലാസ് അവാര്‍ഡ് വിതരണം ചെയ്തു. ഉമറുല്‍ ഫാറൂഖ് സഅദി പ്രാര്‍ഥന നടത്തി. അബൂബക്കര്‍ അജ്മല്‍ പദ്ധതി അവതരിപ്പിച്ചു. സ്വദര്‍ മുഅല്ലിം അബ്ദുല്ലത്വീഫ് മൗലവി സ്വാഗതവും മുഹമ്മദ് ഹാശിര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved