Latest News :
Home » , , , » പശുക്കടവ് ദുരന്തം; ആറാമത്തെ മൃതദേഹവും കണ്ടെത്തി

പശുക്കടവ് ദുരന്തം; ആറാമത്തെ മൃതദേഹവും കണ്ടെത്തി

Written By Muhimmath News on Wednesday, 21 September 2016 | 13:09

കോഴിക്കോട്: പശുക്കടവ് കടന്ത്രപ്പുഴയില്‍ ഞായറാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. പാറയുള്ള പറമ്പത്ത് വിഷ്ണു (20) വിന്റെ മൃതദേഹമാണ് അപകടം നടന്ന സ്ഥലത്തുള്ള പവര്‍ഹൗസിന് സമീപത്ത് നിന്ന് ഫയര്‍ഫോഴ്‌സ് കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. അന്വേഷണവും അവസാനിപ്പിച്ചു,

പാറക്കല്‍ രജീഷ് (22), കക്കുഴി കുന്നുമ്മല്‍ കോതോട് മരുതോങ്കര സ്വദേശി ഷൈന്‍ ശശി (18), പാറയുള്ള പറമ്പത്ത് അക്ഷയ് രാജ് (22), കറ്റോടി അശ്വന്ത് (21), കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസിഎന്നിവരാണ് മരിച്ച മറ്റുള്ളവര്‍. രക്ഷപ്പെട്ട കോതോട് വിനീഷ് (21), അമല്‍ (20), വിഷ്ണു (21) എന്നിവര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി..

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved