Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
കോഴിക്കോട്: കോഴിക്കോട് കുറ്റിയാടി പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു പേരില്‍ മൂന്നുപേരുടെ മൃതദേങ്ങള്‍ ലഭിച്ചു. പാറയ്ക്കല്‍ രജീഷ് (22) കക്കുഴി കുന്നുമ്മല്‍ കോതോട് മരത്തോങ്കര സ്വദേശി ഷൈന്‍ ശശി (18)എന്നിവരാണ് മരിച്ചത്.  മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച രാത്രി വൈകീട്ടോടെയാണ് രജീഷിന്റെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ അതേ സ്ഥലത്താണ് രണ്ടാമത്തെ മൃതദേഹവും ലഭിച്ചത്.
മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍  ഇപ്പോഴും തുടരുകയാണ്. കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസ് (21), പാറയുള്ള പറന്പത്ത് വിഷ്ണു (20), പാറക്കല്‍ രജീഷ് (22), കറ്റോടി അശ്വന്ത് (21), പാറയുള്ള പറന്പത്ത് അക്ഷയ് രാജ് (22) കറ്റോടി അശ്വന്ത് (21), പാറയുള്ള പറമ്പത്ത് അക്ഷയ് രാജ് (22), കക്കുഴി പറന്പത്ത് ഷൈന്‍ ശശി (22) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിനീഷ്, വിനോദന്‍, അമല്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

വനത്തില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് പുഴയില്‍ കുളിക്കുകയായിരുന്ന ആറു പേരും ഒഴുകി പോകുകയായിരുന്നു. വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം.
സ്ഥലത്ത് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. തൃശ്ശൂരില്‍നിന്ന് ദുരന്തനിവാരണ സേന കുറ്റിയാടിയിലെത്തി. 

കോഴിക്കോട് റൂറല്‍ എസ്.പി. എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്തുണ്ട്.
മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കളക്ടറും ഡെപ്യൂട്ടി കളക്ടര്‍മാരും ഉള്‍പ്പെടെ റവന്യൂസംഘവും സ്ഥലത്തെത്തി.

Leave A Reply