Latest News :
Home » , » പെരിയടുക്ക ബദ്‌രിയ്യ മജ്‌ലിസ് വെള്ളിയാഴ്ച

പെരിയടുക്ക ബദ്‌രിയ്യ മജ്‌ലിസ് വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 7 September 2016 | 10:06

ചൗകി: പെരിയടുക്കയില്‍ മാസന്തോറും നടന്ന് വരുന്ന ബദ്രിയ്യ മജ് ലിസ് ആത്മീയ സംഗമവും അറഫ സന്ദേശ പ്രഭാഷണവും സെപ്തംബര്‍ 9 വെളളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും.


പ്രമുഖ പ്രഭാഷകനും മര്‍കസ് മുദര്‍രിസുമായ ഹാഫിള്  അബൂബക്കര്‍ സഖാഫി അറഫ സന്ദേശ പ്രഭാഷണം നടത്തും ബദ്രിയ്യ മജ്‌ലിസിനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്യം നല്‍കും 

സയ്യിദ് മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍, ഉസ്മാന്‍ മുസ്‌ലിയാര്‍ മൊഗര്‍, സഈദ് സഅദി കോട്ടക്കുന്ന് ,മുഹമ്മദ് മുസ്‌ലിയാര്‍ ചൗക്കി, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, അബ്ദുര്‍റസാഖ് സഖാഫി കെ.കെ, മുഹമ്മദ് തമീം അഹ്‌സനി മജല്‍,ഉസ്മാന്‍ സഖാഫി പട്ടോരി, സ്വാദിഖ് സഖാഫി പേരാല്‍, മുസ്ഥഫ ബാഖവി എ.ആര്‍ നഗര്‍, മൊയ്തു കെ.എം,എ.കെ കമ്പാര്‍, ലത്വീഫ് കടമ്പാര്‍, അബ്ദുല്ല മല്ലം, അകീം ഹാജി മഠം തുടങ്ങിയവര്‍ പങ്കടുക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved