Latest News :
Home » » കാട്ടുപന്നിയുടെ കുത്തേറ്റ് ആദൂര്‍ സ്വദേശിക്ക് പരിക്ക്

കാട്ടുപന്നിയുടെ കുത്തേറ്റ് ആദൂര്‍ സ്വദേശിക്ക് പരിക്ക്

Written By Muhimmath News on Friday, 30 September 2016 | 17:59



ആദൂര്‍: കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റു. ആദൂര്‍ വണ്ണത്തംപാടിയിലെ വി.എസ് മുഹമ്മദി(50)നാണ് കാട്ടുപന്നിയുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇരുകൈകള്‍ക്കും ഇടത് കാലിനും പരിക്കേറ്റ മുഹമ്മദിനെ മുള്ളേരിയയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ ആദൂര്‍ ചെക്ക്‌പോസ്റ്റിന് സമീപമുള്ള റോഡില്‍ വെച്ചാണ് സംഭവം. മുഹമ്മദിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ പന്നി സമീപത്തെ കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.

സമീപ പ്രദേശങ്ങളിലും കാട്ടു പന്നിയുടെ ശല്യം രൂക്ഷമാണ്. പന്നി റോഡുകളിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved