Latest News :
Home » » എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 3 September 2016 | 11:14

കാസര്‍കോട്: സ്‌കൂള്‍ വിട്ട് ബസിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂ ചൂരി സ്വദേശികളായ സുല്‍ത്താന്‍ (18), ഷഹബാസ്(18) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.  

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ആനബാഗിലുവില്‍ വെച്ചാണ് സംഭവമെന്ന് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ രണ്ട് പേര്‍ അടുത്തെത്തി കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved