Latest News :
Home » » മഞ്ചേശ്വരത്ത് വൈദ്യുതി ഓഫീസ് അക്രമിച്ചതിന് 30 പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരത്ത് വൈദ്യുതി ഓഫീസ് അക്രമിച്ചതിന് 30 പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Saturday, 24 September 2016 | 13:06

മഞ്ചേശ്വരം: കെ.എസ്.ഇ.ബി മഞ്ചേശ്വരം സെക്ഷന്‍ ഓഫീസിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. 

പെരുന്നാള്‍ ദിവസം രാത്രിയാണ് വൈദ്യുതി സെക്ഷന്‍ ഓഫീസിന് നേരെ അക്രമം ഉണ്ടായത്. ഓഫീസിലെ ഫര്‍ണ്ണിച്ചറുകളും ജനല്‍ ഗ്ലാസുകളും തകര്‍ക്കുകയും ഫയലുകള്‍ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തതിനാണ് കേസ്. പെരുന്നാള്‍ ദിവസം രാത്രി വൈദ്യുതി മുടങ്ങിയതിനെച്ചൊല്ലി ബൈക്കുകളിലും കാറിലുമെത്തിയ സംഘം അക്രമിച്ചുവെന്നാണ് പരാതി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved