Latest News :
Home » » പൊസോട്ട് തങ്ങള്‍ സമൂഹത്തിന് ഉദാത്തമായ മാതൃക

പൊസോട്ട് തങ്ങള്‍ സമൂഹത്തിന് ഉദാത്തമായ മാതൃക

Written By Muhimmath News on Wednesday, 21 September 2016 | 17:32

പയോട്ട: ഖാസി പൊസോട്ട് തങ്ങള്‍(ഖ:സി) സമൂഹത്തിന് ഉദാത്തമായ മാതൃകയായിരുന്നുവെന്ന് എസ്.എസ്.എഫ് ബാംഗ്ലൂര്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം സഖാഫി പറഞ്ഞു. കേരള മുസ്ലിം ജമാഅത് എസ്.വൈ.എസ് എസ്.എസ്.എഫ് പയോട്ട യൂണിറ്റ് സംഘടിപ്പിച്ച ഖാസി പൊസോട്ട് തങ്ങള്‍ ആണ്ടു നേര്‍ച്ചയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യോഗം എസ്.വൈ.എസ് മേഖലാ സെക്രട്ടറി ഹുസ്സൈന്‍ മുട്ടത്തൊടി ഉല്‍ഘാടനം ചെയ്തു. യോഗത്തില്‍ സി.എം.എ സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഖാദര്‍ സഅദി കൂട്ടുപ്രാര്‍ത്ഥനയ്ക്കും തഹ്‌ലീല്‍ സദസ്സിനും നേതൃത്വം നല്‍കി.

കെ.കെ.അബ്ദുല്‍ ഖാദര്‍, എ.എം.മഹ്മൂദ്, അബൂബക്കര്‍ മളി, ഹാഷിം പയോട്ട, അബൂബക്കര്‍ കുന്നില്‍, അഷ്‌റഫ് കടമ്പട്ട, ആരിഫ് മളി, യൂനുസ്.കെ.കെ എന്നിവര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved