Latest News :
Home » , , , » മുഹിമ്മാത്തില്‍ പൊസോട്ട് തങ്ങള്‍ അനുസ്മരണം ഞായറാഴ്ച

മുഹിമ്മാത്തില്‍ പൊസോട്ട് തങ്ങള്‍ അനുസ്മരണം ഞായറാഴ്ച

Written By Muhimmath News on Saturday, 24 September 2016 | 21:05

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങളുടെ അനുസ്മരണവും തഹ്‌ലീല്‍ സദസും ഞായറാഴ്ച (25-09-16) അസര്‍ നിസ്‌കാരാനന്തരം പുത്തിഗെ മുഹിമ്മാത്ത് മസ്ജിദില്‍ നടക്കും. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി തങ്ങള്‍ തഹ് ലീല്‍ സദസിനു നേതൃത്വവും നല്‍കും.

അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഇബ്‌റാഹിം സഖാഫി കര്‍ന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved