Latest News :
...
Home » , , , » സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഒന്നാം ഉറൂസ് മുബാറകിന് ബുധനാഴ്ച തുടക്കം

സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഒന്നാം ഉറൂസ് മുബാറകിന് ബുധനാഴ്ച തുടക്കം

Written By Muhimmath News on Tuesday, 13 September 2016 | 19:09

മഞ്ചേശ്വരം: മൂന്ന് പതിറ്റാണ്ട് കാലം കാസര്‍കോടിന് ആത്മീയ വെളിച്ചം പകര്‍ന്ന് കഴിഞ്ഞ വര്‍ഷം അയ്യാമുത്തശ്രീഖില്‍ വിടപറഞ്ഞ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ ഒന്നാം ഉറൂസ് മുബാറകിന് ബുധനാഴ്ച (14-09-16) തുടക്കമാവും. വൈകുന്നേരം 4.00 മണിക്ക് മഖാം സിയാറത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി തങ്ങള്‍ കാജൂര്‍ നേതൃത്വം നല്‍കും. 4.30ന് സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര പതാക ഉയര്‍ത്തലോടെ ഉറൂസ് പരിപാടികള്‍ക്ക് ഔപചാരിക തുടക്കം കുറിക്കും. തുടര്‍ന്ന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ അവര്‍കളുടെ നേതൃത്വത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് ആരംഭിക്കും.

രാത്രി 7.00 മണിക്ക് മൗലിദ് ജല്‍സ നടക്കും. സയ്യിദ് കെ.എസ്.എം തങ്ങള്‍ ഗാന്ധി നഗര്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് അത്വാഉള്ളാ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഹംസക്കോയ ബാഖവി കടലുണ്ടി ഉദ്‌ബോധനം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കും. മംഗ്ലൂര്‍ നോര്‍ത്ത് എം.എല്‍.എ ബി.എ മൊയ്തീന്‍ ബാവ മുഖ്യാതിഥിയായിരിക്കും.

വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് നടക്കുന്ന അല്‍ഫിയ്യ മുസാബഖയില്‍ രാജ്യത്തെ വിവിധ വിദ്യാഭ്യസ സ്ഥാപനത്തില്‍ പഠിക്കുന്ന ഉന്നത വിദ്യാര്‍ത്ഥികള്‍ മത്സരാര്‍ഥികളായി എത്തും. അലി അഹ്‌സനി എടക്കര, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, ഉമര്‍ സഖാഫി മുസാബഖ നിയന്ത്രിക്കും. രാത്രി 7.00 മണിക്ക് നടക്കുന്ന ബുര്‍ദ്ദ മജ്‌ലിസില്‍ സയ്യിദ് കെ.എസ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് ഉദ്‌ബോധനം നടത്തും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കരയുടെ നേതൃത്വത്തില്‍ നടക്കുന്ന ബുര്‍ദ്ദ മജ്‌ലിസില്‍ ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡല്ലൂര്‍, അഷ്‌റഫ് പെരുമുഖം, ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ, അബ്ദുശ്ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക സംബന്ധിക്കും.

16ന് ഉച്ചക്ക് അനുസ്മരണ സംഗമവും രാത്രി ശാദുലി ഹള്‍ഖയും നടക്കും. 17ന് ഉച്ചക്ക് പാരന്റ്‌സ് ചാറ്റും വൈകിട്ട് സ്‌നേഹ സംഗമവും, ബാഅലവി പരമ്പരയില്‍ ആത്മീയ മജ്‌ലിസും നടക്കും. 18ന് രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമാകും. ഉച്ചക്ക് മുതഅല്ലിം ജല്‍സയും രാത്രി ജലാലിയ്യ റാത്തീബും നടക്കും. 19ന് ഉച്ചക്ക് ഹനഫി ഇജ്തിമാഉം രാത്രി അഹ്ലുബൈത്തിനെ കുറിച്ച് പ്രത്യേക പഠന സംഗമവും നടക്കും. 20ന് നടക്കുന്ന മുസ്‌ലിം ജമാഅത്ത് കോണ്‍ഫ്രന്‍സ് വിവിധ മഹല്ലുകളുടേയും പ്രസ്ഥാന നേതൃത്വത്തിന്റെയും സംഗമമായി മാറും. രാത്രി മുത്ത് നബി സമ്മേളനം പ്രവാചക സ്‌നേഹത്തിന്റെ വിളംബരമാകും.

21ന് രാവിലെ വനിതാ പഠന വേദിയും ഉച്ചക്ക് സ്റ്റൂഡെന്റ്‌സ് കോണ്‍ക്ലേവും രാത്രി ആദര്‍ശ സമ്മേളനവും നടക്കും. 22ന് സമാപന ദിനം രാവിലെ 7.00 മണിക്ക് പൊസോട്ട് തങ്ങളെ കുറിച്ചുള്ള മൗലിദ് പാരായണത്തോടെ ആരംഭിക്കും. രാവിലെ 10ന് നടക്കുന്ന പണ്ഡിതന്മാര്‍ക്കുള്ള ദര്‍സിന് സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ ഉസ്താദ് നേതൃത്വം നല്‍കും. ഉച്ചക്ക് ആലുംനി മീറ്റും, എക്‌സലന്‍സി മീറ്റും നടക്കും. വൈകിട്ട് 4ന് ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും.

വൈകിട്ട് അഞ്ച് മുതല്‍ ഉറൂസ് സമാപന സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥന നടത്തും. താജുശ്ശരീഅ എം. അലികുഞ്ഞി ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ഖന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും സമാപന പ്രാര്‍ത്ഥനക്കും സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ശൂഹൈബ് ആലം കീളക്കര, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved