Latest News :
Home » , , » സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക് കാന്തപുരം ഇന്ന് സംബന്ധിക്കും

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക് കാന്തപുരം ഇന്ന് സംബന്ധിക്കും

Written By Muhimmath News on Tuesday, 20 September 2016 | 10:22

മഞ്ചേശ്വരം: ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക് 22ന് സമാപിക്കും.

ഉറൂസ് മുബാറാകിന്റെ ഭാഗമായി നടന്ന ഹനഫി ഇജ്തിമാഅ് ഡോ. മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍കട്ടെ യുടെ അദ്ധ്യക്ഷതയില്‍ പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. സയ്യിദ് തൗഫീഖ് നൂരി പ്രാര്‍ത്ഥന നടത്തി. 




സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അലികുഞ്ഞി ദാരിമി കണ്ണൂര്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, ഉസാമുദ്ദീന്‍ റസ് വി ബട്ക്കല്‍, മുഹമ്മദ് അന്‍സാര്‍ പെരിങ്കടി, ഷരീഫ് നിസാമി രത്‌നഗിരി, അബ്ബാസ് ഹാജി ഉപ്പള തുടങ്ങിയവര്‍ സംബന്ധിച്ചു. 

അഹ്‌ലുബൈത്ത് പഠനം സെഷനില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി അദ്ധ്യക്ഷതവഹിച്ചു. സയ്യിദ് അശ്രഫ് അസ്സഖാഫ് ആദൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ചെറുകുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദ്‌ലി ഫൈസി ഓലമുണ്ടോവ്, മൂസല്‍ മദനി അല്‍ ബിഷാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, മുഹമ്മദലി മുസ്‌ലിയാര്‍ കൊട്ടപ്പുറം, ഉസ്മാന്‍ ഹാജി മള്ഹര്‍, കെ.ബി അൂബ്ദുല്ല ഹാജി, പുത്തുബാവ ഹാജി സാമ്പാര്‍ തോട്ട, പള്ളിക്കുഞ്ഞി ഹാജി ഹൊസങ്കടി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറസ്സാഖ് സ്ഖാഫി ചാലിയം സ്വാഗതവും ഇബ്‌റാഹീം ഖലീല്‍ അഹ്‌സനി നന്ദിയും പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് മുസ്‌ലിം നടക്കുന്ന മുസ്‌ലിം ജമാഅത്ത് കോണ്‍ഫ്രന്‍സ് ജില്ലയിലെ വിവിധ മഹല്ല് കമ്മിറ്റികളുടെയും പ്രസ്ഥാന ബന്ധുക്കളുടേയും സംഗമമായി മാറും. കൂര്‍ഗ് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മഹ്മൂദ് മുസ്‌ലിയാര്‍ എടപ്പലത്തിന്റെ അദ്ധ്യക്ഷതയില്‍ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി കല്ലകട്ട ഉദ്ഘാടനം ചെയ്യും. എന്‍.അലി അബ്ദുല്ല വിഷയാവതരണം നടത്തും. 

രാത്രി 7 മണിക്ക് നടക്കുന്ന മുത്ത് നബി സമ്മേളനം പ്രവാചക പ്രേമികളുടെ കൂട്ടായ്മയാവും. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ആലമ്പാടി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രവാചക സന്ദേശ പ്രഭാഷണം നടത്തും. ബുധനാഴ്ച രാവിലെ 10 മണിക്ക് വനിതാ പഠന വേദിയും ആത്മീയ സംഗമവും നടക്കും.

വൈകുന്നേരം 4 മണിക്ക് സ്റ്റൂഡെന്റ്‌സ് കോണ്‍ക്ലേവില്‍ ഫൈസല്‍ അഹ്‌സനി ഉളിയില്‍ വിഷയാവതരണം നടത്തും. രാത്രി 7 മണിക്ക് നടക്കുന്ന ആദര്‍ശ സെഷനില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര അദ്ധ്യക്ഷതവഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. 22ന് ഉറൂസ് സമാപിക്കും.
\
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved