Latest News :
Home » , » ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ്; വിചാരണക്ക് തയ്യാറാണെന്ന് രാഹുല്‍

ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ്; വിചാരണക്ക് തയ്യാറാണെന്ന് രാഹുല്‍

Written By Muhimmath News on Thursday, 1 September 2016 | 18:33


ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന്റെ പേരിലെടുത്ത മാനനഷ്ടക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സെയുടെ സഹോദരനായ ഗോപാല്‍ ഗോഡ്‌സെയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് താന്‍ പരാമര്‍ശം നടത്തിയത്. ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് ഗോപാല്‍ ഗോഡ്‌സെ പറഞ്ഞതിന് തെളിവുകളുണ്ടെന്ന് രാഹുല്‍ കോടതിയെ അറിയിച്ചു.

അതേസമയം കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ ഹര്‍ജി കോടതി തള്ളി. വിചാരണക്കായി രാഹുല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ നടത്തിയ പ്രസ്താവനക്കെതിരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കോടതിയെ സമീപിച്ചത്. പ്രസ്താവന രാഹുല്‍ തിരുത്തുകയോ വിചാരണ നേരിടുകയോ ചെയ്യണമെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് പറഞ്ഞതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved