Latest News :
Home » » പാക്കിസ്ഥാന്‍ ഭീകരവാദ രാഷ്ട്രമെന്ന് രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാന്‍ ഭീകരവാദ രാഷ്ട്രമെന്ന് രാജ്‌നാഥ് സിംഗ്

Written By Muhimmath News on Sunday, 18 September 2016 | 20:11


ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരവാദ രാഷ്ട്രമാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഉറി സ്‌കെടറില്‍ 17 സൈനികരുടെ മരണത്തിനു ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ട്വിറ്ററിലാണ് രാജ്‌നാഥ് സിംഗ് അയല്‍രാജ്യത്തെ കടന്നാക്രമിച്ചത്.

ഉറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് ഉയര്‍ന്ന പരിശീലനം ലഭിച്ചിട്ടുണ്‌ടെന്ന് വ്യക്തമാണ്. ഭീകരരെയും ഭീകര സംഘടനകളേയും പാക്കിസ്ഥാന്‍ മറയില്ലാതെ പിന്തുണയ്ക്കുന്നതില്‍ താന്‍ നിരാശനാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉറി സംഭവത്തില്‍ ആഘാതമായ വേദനയുണ്‌ടെന്നും പരിക്കേറ്റ സൈനികര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഇടയാകട്ടെയെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

ഭീകരാക്രമണത്തിനു പിന്നിലുള്ള ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. മരിച്ച സൈനികരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved