Latest News :
Home » , » ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജ്വല്ലറി ഉടമ അറസ്റ്റില്‍

ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജ്വല്ലറി ഉടമ അറസ്റ്റില്‍

Written By Muhimmath News on Friday, 16 September 2016 | 18:33

ബദിയടുക്ക: ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് ജ്വല്ലറി ഉടമയെ അറസ്റ്റു ചെയ്തു. ബദിയടുക്ക പെര്‍ളയിലെ ചിതാനന്ദ ആചാരി (48) യെയാണ് പോലീസ് അറസ്റ്റുചെയ്തത്. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.

പെര്‍ളയില്‍ ജ്വല്ലറി നടത്തുന്ന ചിതാനന്ദ ആചാരി കുട്ടിയെ പ്രലോഭിപ്പിച്ച് ജ്വല്ലറിക്കകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടി പിന്നീട് വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ കുട്ടിയേയുംകൂട്ടി ബദിയടുക്ക പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീടാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved