Latest News :
Home » , » പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍

പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍

Written By Muhimmath News on Thursday, 29 September 2016 | 19:52

കൊടുങ്ങല്ലൂര്‍: പാര്‍ട്ടി പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീനാരായണപുരം പോന്നിശേരി കോളനി ചെന്നറ രാമകൃഷ്ണന്റെ മകന്‍ ബിജു എന്ന കുട്ടനെ(35)യാണ് കൊടുങ്ങല്ലൂര്‍ സിഐ പി.സി. ബിജുകുമാര്‍ അറസ്റ്റ് ചെയ്തത്.

2015 നവംബറില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയാണ് ബിജു പാര്‍ട്ടി പ്രവര്‍ത്തകയെ നിരന്തരം പീഡിപ്പിച്ചത്. സംഭവം പുറത്തായതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ഹൈക്കോടതി ജാമ്യം നിരസിച്ചതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved