Latest News :
Home » , , » വമ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ: മൂന്ന് മാസം സൗജന്യ സേവനം, 50 രൂപക്ക് ഒരു ജി.ബി ഡാറ്റ

വമ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ: മൂന്ന് മാസം സൗജന്യ സേവനം, 50 രൂപക്ക് ഒരു ജി.ബി ഡാറ്റ

Written By Muhimmath News on Thursday, 1 September 2016 | 17:48



ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളുമായി റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി അവതരിപ്പിച്ചു. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഫോര്‍ജി ഡാറ്റാ താരിഫുകളും ജിയോ പ്രഖ്യാപിച്ചു. ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി ആദ്യത്തെ മൂന്നുമാസത്തേക്ക് സൗജന്യ സേവനങ്ങളാണ് പുതിയ പ്രഖ്യാപനത്തിലുള്ളത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് റിലയന്‍സ് ടെലികോം ചെയര്‍മാനായ മുകേഷ് അബാംനി ജിയോ ഇന്‍ഫോകോം അവതരിപ്പിച്ചത്.

ഫോര്‍ജി ഇന്റര്‍നെറ്റ് ഡാറ്റ ഇന്ത്യയിലെ മറ്റു മൊബൈല്‍ സേവന ദാതാക്കള്‍ക്ക് നല്‍കുന്നതിന്റെ പത്തിലൊന്ന് ചാര്‍ജിനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒരു ജി.ബി അതിവേഗ ഇന്‍ര്‍നെറ്റ് ഡാറ്റ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുക. ഒരു എം.ബി ഇന്‍ര്‍നെറ്റ് അഞ്ചുപൈസ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റ താരിഫ് നല്‍കും. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഇന്‍ര്‍നെറ്റ് ഡാറ്റാ നിരക്കാണെന്ന് പറയുന്നു. ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളെക്കാള്‍ റിലയന്‍സിനെ ഉയര്‍ത്തുകയാണ് ജിയോയിലൂടെ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

ജിയോ ഉപഭോക്താക്കള്‍ക്ക് എല്ലാ വോയ്‌സ്‌കോള്‍ തികച്ചു ഫ്രീയാകും. ഇന്ത്യയിലെവിടെയും റോമിങ് നിരക്കില്ലാതെ ജിയോ സേവനം ഉപയോഗിക്കാനാവും. 3,000 രൂപക്ക് ലഭിക്കുന്ന ജിയോയുടെ ലൈഫ് ഹാന്‍ഡ്‌സെറ്റ് ഫോര്‍ ജി സേവനം സൗജന്യമായി നല്‍കുന്നതാണ്. സാംസങ് ഫോണുകളുടെ തിരഞ്ഞെടുത്ത മോഡലുകളിലും ജിയോ 4ജി സേവനം സൗജന്യമായി ലഭിക്കും. സെപ്തംബര്‍ അഞ്ചു മുതല്‍ ജിയോ സേവനങ്ങള്‍ ലഭ്യമാകുമെന്നും മുകേഷ് അംബാനി അറിയിച്ചു

സൗജന്യ സേവനങ്ങളും ഏറ്റവും മികച്ച ഓഫറുകളും കുറഞ്ഞ നിരക്കില്‍ ഇന്‍ര്‍നെറ്റ് ഡാറ്റയും നല്‍കി ജിയോ വിപണിയില്‍ തരംഗമായതോടെ മറ്റ് മൊബൈല്‍ കമ്പനികളും നിരക്കുകള്‍ കുറക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വിപണിയിലെ മത്സരത്തില്‍ കിടപിടിക്കാന്‍ ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍, ഐഡിയ,എയര്‍ടെല്‍, തുടങ്ങിയ കമ്പനികള്‍ ഡാറ്റയുടെയും വോയ്‌സ് കോളിന്റെയും നിരക്കില്‍ കുറവ് വരുത്തിക്കൊണ്ടിരിക്കുകയാണ്.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved