Latest News :
Home » , » ജനറല്‍ ആസ്പത്രി ടി.ബി സെന്ററിന്റെ ഗ്ലാസ് തകര്‍ത്ത് കമ്പ്യൂട്ടര്‍ കവര്‍ന്നു

ജനറല്‍ ആസ്പത്രി ടി.ബി സെന്ററിന്റെ ഗ്ലാസ് തകര്‍ത്ത് കമ്പ്യൂട്ടര്‍ കവര്‍ന്നു

Written By Muhimmath News on Monday, 5 September 2016 | 18:27

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി ടി.ബി സെന്ററിന്റെ ഗ്ലാസ് തകര്‍ത്ത് മോഷണം. കമ്പ്യൂട്ടറാണ് മോഷണം പോയത്.
ജനറല്‍ ആസ്പത്രിയുടെ പ്രവേശന കവാടത്തോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടി.ബി സെന്ററില്‍ തിങ്കളാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. പുറത്തെ വാതിലിന് സമീപത്തെ ഗ്ലാസാണ് പൊളിച്ച നിലയിലുള്ളത്.

ഇവിടെ മോഷ്ടാവന്റേതെന്ന് കരുതുന്ന രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസ് പൊളിച്ച ശേഷം അകത്ത് നിന്ന് വാതിലിന്റെ കൊളുത്ത് നീക്കിയാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. മോഷ്ടാവിന്റേതെന്ന് കരുതുന്ന പഴയ വസ്ത്രങ്ങള്‍ അകത്ത് ഉപേക്ഷിച്ച നിലയിലാണ്. അകത്തുണ്ടായിരുന്ന ഫയലുകള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved