Latest News :
Home » » വീട് കുത്തിത്തുറന്ന് നാലര പവന്‍ കവര്‍ന്നു

വീട് കുത്തിത്തുറന്ന് നാലര പവന്‍ കവര്‍ന്നു

Written By Muhimmath News on Saturday, 3 September 2016 | 17:15

കാസര്‍കോട്: വീട് കുത്തിത്തുറന്ന് നാലര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ബീരന്ത് ബയലിലെ മെഡിക്കല്‍ റപ്രസന്റേറ്റീവ് പ്രശാന്തിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിനകത്ത് കയറി അലമാര കുത്തിത്തുറന്ന് രണ്ടരപവന്റെ നക്‌ലേസും രണ്ട് പവന്‍ തൂക്കം വരുന്ന വളകളുമാണ് കവര്‍ന്നത്. വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ വിവാഹത്തിന് പോയതായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം അറിയുന്നത്. ഇതു സംബന്ധിച്ച പരാതിയില്‍ കാസര്‍കോട് പൊലീസ് കേസ്സെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved