Latest News :
Home » » മഞ്ചേശ്വരത്ത് ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച: 22 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

മഞ്ചേശ്വരത്ത് ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച: 22 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

Written By Muhimmath News on Thursday, 22 September 2016 | 18:30



മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച. 22 പവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയും കവര്‍ന്നു. ബഡാജെ ചൗക്കിയിലെ ഇസ്മയിലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇസ്മയില്‍ ഗള്‍ഫിലാണ്. മള്ഹറില്‍ ഉറൂസ് നടക്കുന്നതിനാല്‍ ഭാര്യയും മക്കളും രണ്ട് ദിവസം മുമ്പ് വീട് പൂട്ടി ഉറൂസ് നഗരിക്കടുത്തുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ മകന്‍ റഷാദ് സ്‌കൂള്‍ യൂണിഫോം എടുക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. മുന്‍ഭാഗത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദിന്റെ നേതൃത്വത്തില്‍ പൊലീസ് വീട് പരിശോധിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved