Latest News :
Home » » ആര്‍ എസ്‌സി ദുബൈ സോണ്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 14 ന്

ആര്‍ എസ്‌സി ദുബൈ സോണ്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 14 ന്

Written By Muhimmath News on Monday, 5 September 2016 | 18:03

ദുബൈ: മണലാരുണ്യത്തിലെ മലയാളികള്‍ക്ക് സര്‍ഗാസ്വാദനത്തിന്റെ വേദികളൊരുക്കി രിസാലസ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ എട്ടാമത് സാഹിത്യോത്സവ് ഒക്ടോബര്‍14 നു മുഹൈസിനയില്‍ നടക്കും.

പരിപാടിയുടെ നടത്തിപ്പിനായി ജമാല്‍ ഹാജി ചെങ്ങരോത്ത് ചെയര്‍മാനും ഇസ്മാഈല്‍ ഉദിനൂര്‍ ജനറല്‍ കണ്‍വീനറും നജ്മുദ്ദീന്‍ പുതിയങ്ങാടി ഫൈനാന്‍സ് കണ്‍വീനറുമായി 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങ് അബ്ദുറഷീദ് സഖാഫിയുടെ അധ്യക്ഷതയില്‍ മുഹമ്മദ് പുല്ലാളൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളെ അഷ്‌റഫ് പാലക്കോട് പ്രഖ്യാപിച്ചു. ബ്രോഷര്‍ പ്രകാശനം ശരീഫ് കാരശ്ശേരിയും പോസ്റ്റര്‍ പ്രകാശനം സുലൈമാന്‍ കന്‍മനവും നിര്‍വഹിച്ചു.

സാഹിത്യോത്സവ് സാധ്യമാക്കുന്നത് എന്ന ശീര്‍ഷകത്തില്‍ മുഹ്‌യിദ്ദീന്‍ ബുഖാരി സംസാരിച്ചു. ഇ കെമുസ്തഫ, മുഹ്‌യിദ്ദീന്‍ കുട്ടിസഖാഫി പുകയൂര്‍, മുഹമ്മദലി പരപ്പന്‍പൊയില്‍, ഉസ്മാന്‍ കക്കാട്, ഹനീഫ ബാലുശ്ശേരി, അബ്ദുല്‍ ഹകീം അല്‍ഹസനി സംബന്ധിച്ചു. നൗഫല്‍ കൊളത്തൂര്‍ സ്വഗതവും അബ്ദുല്‍ അസീസ് കൈതപ്പൊയില്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved