Latest News :
Home » , » പുണ്യഭൂമിയില്‍ ആര്‍ എസ് സി സാന്ത്വന സ്പര്‍ശം

പുണ്യഭൂമിയില്‍ ആര്‍ എസ് സി സാന്ത്വന സ്പര്‍ശം

Written By Muhimmath News on Tuesday, 13 September 2016 | 11:32

മിന: ചുട്ടുപൊള്ളുന്ന ചൂടിനെ വകവക്കാതെ, വിശുദ്ധ ഭൂമിയില്‍ അല്ലാഹുവിന്റെ അതിഥികള്‍ക്കൊപ്പം വലിയപെരുന്നാളിന്റെ പകലുകളെ ആഘോഷങ്ങളില്ലാതെ  ആത്മീയാന്തരീക്ഷത്തില്‍ കര്‍മ്മഭൂമിയില്‍ ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ നിറസാന്നിധ്യമായി. 

അല്ലാഹുവിന്റെ അതിഥികള്‍ക്ക് സ്വാന്തനസ്പര്‍ശവുമായി മിനയുടെ എല്ലാ വഴികളിലും മുത്വവ്വിഫ് ഓഫീസുകള്‍ക്ക് മുന്നിലും മെട്രൊ സ്റ്റേഷനിനടുത്തും ഹോസ്പിറ്റലുകളിലും ഹെല്‍ത് സെന്ററുകളിലും രിസാല സ്റ്റഡി സര്‍ക്കിള്‍ വളണ്ടിയര്‍മാരുടെ സാന്നിധ്യവും സേവനവും. ആയിരക്കണക്കിനു ഹാജിമാര്‍ക്ക് ആശ്വാസവും സഹായവുമായി. 

ടെന്റുകളിലേക്ക് വഴിയറിയാതെ മിനയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍, സഹായത്തിനായി വഴികളില്‍ കാത്തു നില്ക്കുന്നവര്‍, ക്ഷീണിച്ചു നടക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നവര്‍, തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി കാത്തുനില്ക്കുന്ന ഹാജിമാരുടെ കൈപ്പിടിച്ച് സമാശ്വസിപ്പിക്കുക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും  ചെയ്യുന്നു.
ക്ഷീണിച്ച് അവശയായി നടക്കുവാന്‍ സാധിക്കാതെ മിനയുടെ വഴിയോരത്ത് കിടന്നിരുന്ന ഹജ്ജുമ്മയെ വീല്‌ചെയര്‍ കാത്തുനില്കാതെ തന്റെ പുറകില്‍ ചുമന്ന് ആര്‍ എസ് സി വളണ്ടിയര്‍ ടെന്റിലേക്കെത്തിച്ചു. 


കഴിഞ്ഞ ദിവസം മരണപ്പെട്ട മലയാളി ഹാജി മുക്കം കാരമൂല സ്വദേശി കെ.പി കുഞ്ഞിമോയിന്‍ മാസ്റ്ററുടെ മയ്യിത്ത് സംസ്‌കരണ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുവാനും മറ്റു നിയമപരമായ രേഖകള്‍ ശരിയാക്കുന്നതിനും  ആര്‍ എസ് സി വളണ്ടിയര്‍ ടീം മുന്നിലുണ്ടായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved