Latest News :
Home » , » ആര്‍ എസ് സി സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി, യുഎഇ നാഷനല്‍ സാഹിത്യോത്സവ് അല്‍ ഐനില്‍

ആര്‍ എസ് സി സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി, യുഎഇ നാഷനല്‍ സാഹിത്യോത്സവ് അല്‍ ഐനില്‍

Written By Muhimmath News on Thursday, 22 September 2016 | 12:13

ദുബൈ: മണലാരണ്യത്തിലെ മലയാളികള്‍ക്ക് സര്‍ഗാസ്വാദനത്തിന്റെ വേദികളൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ എട്ടാമത് സാഹിത്യോത്സവുകള്‍ക്കു അരങ്ങുണര്‍ന്നു. ഇശലുകളുടെ ഈണവും ദഫ് ബൈത്തിന്റെ താളവും കുരുന്നുകളുടെ പാട്ടും കഥയും വരകളും പ്രഭാഷണങ്ങളുടെ പ്രോജ്വലതകളുമായി പ്രവാസലോകത്തിന് സര്‍ഗ വസന്തമാണ് സാഹിത്യോത്സവുകള്‍ സമ്മാനിക്കുന്നത്. 

കിഡ്‌സ്, െ്രെപമറി, ജൂനിയര്‍, സെക്കന്ററി സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ മാപ്പിളപ്പാട്ട്, മാലപ്പാട്ട്, ഖവാലി, സംഘഗാനം, അറബിഗാനം, ദഫ്മുട്ട്, പ്രസംഗം, കഥ കവിത രചന, പ്രബന്ധം, ചിത്രരചന, തുടങ്ങി 50 കലാ സാഹിത്യ ഇനങ്ങളിലാണ് യൂനിറ്റ്, സെക്ടര്‍, സോണ്‍, നാഷനല്‍ തലങ്ങളിലായി മത്സരങ്ങള്‍ നടക്കുക. ആര്‍ എസ് സി സാഹിത്യോത്സവ് നിയമാവലി അനുസരിച്ചാണ് ഗള്‍ഫ് നാടുകളില്‍ ഒരേ സമയം ഏകീകൃത സ്വഭാവത്തില്‍ സാഹിത്യോത്സവുകള്‍ നടക്കുന്നത്. കിഡ്‌സ്, വിദ്യാര്‍ഥിനി, വനിതാ മത്സരങ്ങള്‍ ഈ വര്‍ഷത്തെ പുതുമകളാണ്.

സെപ്തംബര്‍ 16ന് യുഎഇ.യില്‍ യൂനിറ്റ് സാഹിത്യോത്സവുകള്‍ക്കു തുടക്കമായി. ഒക്ടോബര്‍ 8ന് സെക്ടര്‍ സാഹിത്യോത്സവുകളും 21ന് സോണ്‍ സാഹിത്യോത്സവുകളും പൂര്‍ത്തിയാകും. യുഎഇ നാഷനല്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 28ന് അല്‍ ഐനില്‍ നടക്കും. ഉദ്ഘാടന, സമാപന വേദികളില്‍ ഗള്‍ഫിലെ സാംസ്‌കാരിക, സാമൂഹിക പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ പങ്കെടുക്കും.


ആസ്വാദനങ്ങള്‍ക്കൊപ്പം പ്രവാസി മലയാളികള്‍ക്കിടയിലെ സര്‍ഗ പ്രതിഭാത്വങ്ങള്‍ക്ക് രംഗാവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പി ക്കുന്നതിന്റെ ഭാഗമായാണ് സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കുന്നതെന്ന് സാഹിത്യോത്സവ് സംഘാടക സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved