Latest News :
Home » , » സമാഗമത്തിന്റെ അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് ആര്‍ എസ് സി വളണ്ടിയര്‍മാര്‍ സാക്ഷിയായി

സമാഗമത്തിന്റെ അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് ആര്‍ എസ് സി വളണ്ടിയര്‍മാര്‍ സാക്ഷിയായി

Written By Muhimmath News on Wednesday, 14 September 2016 | 11:31



 മിന: വിശുദ്ധ ഹജ്ജ്കര്‍മ്മത്തിന്റെ രണ്ടാംദിവസം നിരവധി സമാഗമത്തിന്റെ അപൂര്‍വ്വ നിമിഷങ്ങള്‍ക്കാണ് ആര്‍ എസ്‌സി വളണ്ടിയര്‍മാര്‍ക്ക് അനുഭവിക്കാനായത്. അറഫാ ദിനത്തില്‍ അറഫ മുസ്ദലിഫ മിന എന്നിവിടങ്ങളില്‍ നിന്നുകാണാതാവുകയും ബന്ധുക്കളില്‍ നിന്നും കൂട്ടംതെറ്റി ഗതിയറിയാതെ പലയിടങ്ങളിലായി പ്രയാസമനുഭവിക്കുകയും ചെയ്തിരുന്ന നിരവധി ഹാജിമാരെ ആര്‍ എസ്‌സി വളണ്ടിയര്‍മാര്‍ക്ക് കണ്ടെത്തുവാനായി. തിരിച്ചറിയല്‍കാര്‍ഡുകളോ മറ്റു ഔദ്യോഗികരേഖകളോ ഒന്നുമില്ലാത്ത ഹാജിമാരെ അതാത് രാജ്യങ്ങളൂടെ ഹജ്ജ് മിഷന്‍ ഒഫീസുകളുമായി ബന്ധപ്പെട്ട് അവരുടെ ടെന്റ് നമ്പറുകളും മറ്റും ശേഖരിച്ചാണു അവരെ ടെന്റുകളിലേക്കെത്തിക്കുന്നത്.



കാണാതായവര്‍ക്കു പകരമായി അവരുടെ ബന്ധുക്കള്‍ മിനായിലെ കല്ലേറു കര്‍മ്മം ചെയ്തവരും, കൂട്ടം തെറ്റിയവരേയും കാണാതായവരേയും അന്വേഷിച്ചു ബന്ധുക്കള്‍ ടെന്റുകളിലും പുറത്തും ഓടി നടക്കുന്ന സാഹചര്യത്തില്‍ ഹാജിയെയും കൂട്ടി ആര്‍ എസ്‌സി വളണ്ടിയര്‍മാര്‍ ടെന്റുകളിലെത്തിക്കുമ്പോള്‍ കെട്ടിപ്പിടിച്ചു ആനന്ദ അശ്രുകള്‍ പൊഴിച്ചു അവരെ വരവേല്ക്കുന്ന വികാരനിര്‍ഭരമായ രംഗങ്ങള്‍കാണ് പിന്നീട് വളണ്ടിയര്‍മാര്‍ നേര്‍സാക്ഷികളായത്.

മക്കയില്‍ നിന്നുള്ള ആര്‍ എസ്‌സികോര്‍ഡിനേറ്റര്‍ ഹനീഫ അമാനിക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസില്‍ നിന്നുംലഭിച്ച സന്ദേശപ്രകാരം സര്‍ക്കാര്‍ ഗ്രൂപ്പ്‌വഴി ഹജ്ജിനെത്തിയ തൃശൂര്‍സ്വദേശി ഉമര്‍ ഫാറൂഖ് അഹ്മദ് ഇസ്മാഈല്‍ (68) നെ കാണാനില്ലന്ന വിവരംലഭിക്കുന്നത്, അറഫയില്‍ നിന്നുംകാണാതാവുകയും രണ്ട് ദിവസത്തോളമായി ഭക്ഷണവും മറ്റുംലഭിക്കാതെ അവശനിലയിലായി വഴിതെറ്റിയ ഉമറുല്‍ ഫാറൂഖ് ഹാജിയെ കഴിഞ്ഞ ദിവസം ആര്‍ എസ്‌സി വളണ്ടിയര്‍മാര്‍ അറഫയില്‍ വെച്ച് കണ്ടെത്തുകയും റെഡ്ക്രസന്റിന്റെ സഹായത്തോടെ ആവശ്യമായ പ്രാഥമിക ശുശ്രൂഷ നല്കുകയും ഡോകടറുടെ നിര്‍ദ്ദേശപ്രകാരം മിനയിലുള്ള ഹജ്ജ് മിഷന്‍ ക്ലിനിക്കില്‍ അഡ്മിറ്റ്‌ചെയ്യുകയും ചെയ്തു. സമാനമായ രീതിയില്‍ കാണാതായതും വഴിതെറ്റിയവരുമായ നിരവധി ഹാജിമാരെയാണ ആര്‍ എസ്‌സി വളണ്ടിയര്‍മാര്‍ അവരുടെ ബന്ധുക്കളെ ഏല്പ്പിച്ചത്.



ഭര്‍ത്താവൊന്നിച്ചു ഹജ്ജിനെത്തിയ ഭോപ്പാല്‍ സ്വദേശിനി ജീതൂന്‍ബി (70) മിനയിലെ ന്യുമിന ഹോസ്പിറ്റലില്‍വെച്ച് മരണപ്പെടുകയും ആര്‍ എസ്‌സി വളണ്ടിയര്‍മാര്‍ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്തു കൊടുക്കുകയും ആവശ്യമായ രേഖകള്‍ ശരിയാക്കുന്നതിനു ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും മയ്യിത്ത് റെഡ് ക്രസ്ന്റിന്റെ ആംബുലന്‍സില്‍ ഹറമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കൂടാതെ നിരവധി അവശരും രോഗികളുമായ ഹാജിമാരെഹോസ്പിറ്റലുകളിലെക്കെത്തിക്കുന്നതിനും അസീസിയ്യയിലെ ഇന്ത്യന്‍ ഹജ്ജ്മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ചെയ്ത രോഗികള്‍ക്ക് പരിചരണം നല്കുന്നതിനും ആര്‍ എസ്‌സിവളണ്ടിയര്‍മാര്‍ ശ്രമം നടത്തിവരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved