Latest News :
Home » » സഅദിയ്യയില്‍ ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖയും പൊസോട്ട് തങ്ങള്‍ അനുസ്മരണവും 18ന്

സഅദിയ്യയില്‍ ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖയും പൊസോട്ട് തങ്ങള്‍ അനുസ്മരണവും 18ന്

Written By Muhimmath News on Saturday, 17 September 2016 | 10:08

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ യില്‍ ജലാലിയ്യ ദിഖര്‍ ഹല്‍ഖയും ഖാളി മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങള്‍ അനുസ്മരണവും സെപ്റ്റംബര്‍ 18 ന് നടക്കും.

വൈകുന്നേരം 7 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം മുഹമ്മദ് സ്വാലിഹ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി പൊസോട്ട് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും. 

സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍,ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍,അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്ത്രീകള്‍ക്കുള്ള കുടുംബ ക്ലാസിന് കെ പി ഹുസൈന്‍ സഅദി കെ സി റോഡ് നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved