Latest News :
Home » » നവോത്ഥാന സന്ദേശ പദയാത്രക്ക് തുടക്കമായി

നവോത്ഥാന സന്ദേശ പദയാത്രക്ക് തുടക്കമായി

Written By Muhimmath News on Wednesday, 21 September 2016 | 12:43

കാസര്‍കോട്: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ നയിക്കുന്ന നവോത്ഥാന സന്ദേശ പദയാത്രക്ക് കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്തു നിന്നും തുടക്കമായി. 

കെ പി സി സി നിര്‍വ്വാഹക സമിതിയംഗം പി ഗംഗാധരന്‍ നായര്‍ സി കെ ശ്രീധരന് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

ചടങ്ങില്‍ കെ പി സി സെക്രട്ടറി കെ നീലകണ്ഠന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, എം സി പ്രഭാകരന്‍, പി വി സുരേഷ്, കേശവ പ്രസാദ് നാണിത്തിലു, ഹക്കിം കുന്നില്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, കെ പി കുമാരന്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, കെ വാരിജാക്ഷന്‍, കെ സാമികുട്ടി, സി വി ജെയിംസ്, കെ ഖാലിദ്, ഷാനവാസ് പാദൂര്‍, ഗീത കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



ശ്രീനാരായണ ഗുരുവിന്റെ ' നമുക്ക് ജാതിയില്ല ' എന്ന വിളംബരത്തിന്റെ ഭാഗമായാണ് നവോത്ഥാന സന്ദേശ പദയാത്ര സംഘടിപ്പിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved