Latest News :
Home » , , » കേരളത്തെ സാമ്രാജ്യത്വത്തില്‍ നിന്നും മോചിപ്പിച്ചത് വാമനനെന്ന് ശശികല; തിരുവോണം വാമനാവതാര ദിനം

കേരളത്തെ സാമ്രാജ്യത്വത്തില്‍ നിന്നും മോചിപ്പിച്ചത് വാമനനെന്ന് ശശികല; തിരുവോണം വാമനാവതാര ദിനം

Written By Muhimmath News on Thursday, 8 September 2016 | 12:18

കൊച്ചി: ഓണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ മുഖപത്രമായ കേസരി വാമനന്റെ ചിത്രം പ്രസിദ്ധീകരിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സംഘപരിവാറിനെ കടത്തിവെട്ടുന്ന വിശദീകരണമൊരുക്കി വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല. കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് ഒരു കുഞ്ഞിക്കാല്‍ വെച്ച് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനന്‍. 

മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. മഹാബലി പോലും ആരാധിക്കുന്നതാണ് മഹാവിഷ്ണുവിനെ. അതിനെ ഇകഴ്ത്താന്‍ ഓണം പ്രയോജനപ്പെടുത്തരുതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഒരു ചാനലിനു നല്‍കിയ പ്രതികരണത്തിലാണ് ശശികലയുടെ പ്രതികരണം.

തിരുവോണം വാമനാവതാര ദിനമാണെന്നാണ് ആര്‍എസ്എസ് നിലപാട്. തിരുവോണം വാമനജയന്തിയാണെന്ന് മുഖപത്രം കേസരിയും വ്യക്തമാക്കുന്നു. വാമന മൂര്‍ത്തിയെയാണ് ഓണത്തപ്പനായി പൂജിക്കുന്നതെന്നും മഹാബലിയെ ഓണത്തപ്പനായി തെറ്റിദ്ധരിക്കുകയാണ് ജനങ്ങളെന്നും കേസരി പറഞ്ഞതിന് പിന്നാലെയാണ് സ്വാതന്ത്ര്യസമരവും സാമ്രാജ്യത്വ ശക്തികളുമെന്ന വിശദീകരണം ശശികല ടീച്ചര്‍ നടത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved