Latest News :
Home » , » സെപ്റ്റംബര്‍ 11 വിഡിയോ കാണിച്ചില്ല; മുസ്ലിം അധ്യാപികയെ പുറത്താക്കി

സെപ്റ്റംബര്‍ 11 വിഡിയോ കാണിച്ചില്ല; മുസ്ലിം അധ്യാപികയെ പുറത്താക്കി

Written By Muhimmath News on Tuesday, 27 September 2016 | 12:01

ലണ്ടന്‍: സെപ്റ്റംബര്‍ 11ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഗ്രാഫിക് വിഡിയോ വിദ്യാര്‍ത്ഥികളെ കാണിക്കുന്നത് എതിര്‍ത്ത മുസ്‌ലിം അധ്യാപികയെ ബ്രിട്ടീഷ് സ്‌കൂള്‍ പുറത്താക്കി. ബിര്‍മിംഗ്ഹാം ഹാര്‍ട്ട്‌ലാന്‍ഡ്‌സ് അക്കാദമിയിലെ അധ്യാപികയായിരുന്ന സുറിയാബിയെ ആണ് (24) പുറത്താക്കിയത്. സ്‌കൂളിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സുറിയാബി. മതപരമായ വിവേചനവും അന്യായമായ പുറത്താക്കലുമാണിതെന്ന് സുറിയാബി പരാതിപ്പെടുന്നു.

11ാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് വീഡിയോ കാണിച്ചിരുന്നത്. വീഡിയോ കണ്ട ചില കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇരട്ട ടവറുകളില്‍ ഇടിച്ച് വിമാനം തകരുന്നത് മാത്രമല്ല വീഡിയോയില്‍ ഉള്ളത്. ഭീതിയില്‍ ആളുകള്‍ ടവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നതും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതൊക്കെ കുട്ടികളുടെ മനസില്‍ നില്‍ക്കും.

വീഡിയോ കാണിച്ചപ്പോള്‍ താന്‍ ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നു. 30 പേരുള്ള ക്ലാസായിരുന്നു അത്. അധികാരികളുടെ അനുവാദമില്ലാതെയാണ് വീഡിയോ കാണിച്ചതെന്ന് വ്യക്തമായിരുന്നു. ഉടനടി തന്നെ എതിര്‍ത്തു. പിന്നീട് സകൂളില്‍ നിന്നു പോകാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് സുറിയാ ബി പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved