Latest News :
Home » , » കാഞ്ഞങ്ങാട് സുന്നി റെയ്ഞ്ചിന് പുതിയ സാരഥികള്‍

കാഞ്ഞങ്ങാട് സുന്നി റെയ്ഞ്ചിന് പുതിയ സാരഥികള്‍

Written By Muhimmath News on Thursday, 1 September 2016 | 19:29

കാഞ്ഞങ്ങാട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞങ്ങാട് റെയ്ഞ്ച് കമ്മിറ്റി 2016-19 വര്‍ഷത്തെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

ഭാരവാഹികളായി സി.എ.ഹമീദ് മൗലവി ഇക്ബാല്‍ നഗര്‍ (പ്രസിഡന്റ്), ബശീര്‍ മങ്കയം പാറപ്പള്ളി (ജന.സെക്രട്ടറി), എം.അബ്ദുറഹ്മാന്‍ സഖാഫി പഴയകടപ്പുറം (ട്രഷറര്‍), അബ്ദുല്‍ജബ്ബാര്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ അശ്‌റഫി ഫലാഹ് നഗര്‍, ശംസുദ്ധീന്‍ സഅദി ഇക്ബാല്‍, സിദ്ധിഖ് മൗലവി ആനച്ചാല്‍, ഹനീഫ് മദനി തെക്കേപ്പുറം (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ഖാദിര്‍ സഖാഫി, മുസ്തഫ ഫൈസി, മശ്ഹൂദ് ഫാളിലി അലാമിപ്പള്ളി, അബ്ദുറഹ്മാന്‍ സഅദി, സി.എസ് മുഹമ്മദ് മൗലവി (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പഴയകടപ്പുറം ബുസ്താനുല്‍ ആരിഫീന്‍ സുന്നി സെക്കന്ററി മദ്‌റസയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗം എം.അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍കരീം സഖാഫി ചെര്‍ക്കാപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇല്യാസ് കൊറ്റുമ്പ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മൂസ പടന്നക്കാട്, ഇ.കെ.അബ്ദുറഹ്മാന്‍ ഫലാഹ് നഗര്‍ പ്രസംഗിച്ചു. ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന റെയ്ഞ്ച് മുന്‍ ജനറല്‍ സെക്രട്ടറി പെരിയ ബസാര്‍ ഹനീഫ് സഅദിക്ക് യാത്രയയപ്പ് നല്‍കി. ഹനീഫ് സഅദി സ്വാഗതവും ബശീര്‍ മങ്കയം നന്ദിയും പറഞ്ഞു.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved