Latest News :
Home » , » മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍; ബദിയഡുക്ക ഡിവിഷന്‍ ശില്‍പ്പശാല സമാപിച്ചു

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍; ബദിയഡുക്ക ഡിവിഷന്‍ ശില്‍പ്പശാല സമാപിച്ചു

Written By Muhimmath News on Friday, 30 September 2016 | 21:30



മുള്ളേരിയ: ഒത്തുതീര്‍പ്പല്ല, നീതിയുടെ തീര്‍പ്പുകളാകാനെന്ന ശീര്‍ഷകത്തില്‍ ഒക്ടോബര്‍ 7 മുതല്‍ ജനുവരി 15 വരെ എസ് എസ് എഫ് ആചരിക്കുന്ന അംഗത്വ കാലത്തിന്റെ മുന്നോടിയായി ബദിയഡുക്ക ഡിവിഷന്‍ ശില്‍പ്പശാല സമാപിച്ചു. മുള്ളേരിയ വ്യാപര ഭവനില്‍ നടന്ന ശില്‍പ്പശാലയില്‍ സെക്ടറിലേയും യൂണിറ്റിലേയും തെരഞ്ഞടുത്ത പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജാഫര്‍ സാദിഖ് നേതൃത്വം നല്‍കി. ഹാരിസ് ഹിമമി സഖാഫി പരപ്പയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുസലാം അമാനി അല്‍ അഹ്ദല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറര്‍ സിദ്ധീഖ് പൂത്തപ്പലം വിഷയാവതരണം നടത്തി.

അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹസൈനാര്‍ മിസ്ബാഹി പരപ്പ, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, കരീം ജൗഹരി ഗാളിമുഖ, ആബിദ് നഈമി ബെളിഞ്ച, ശെമീര്‍ പള്ളത്തൂര്‍ സംബന്ധിച്ചു. മജീദ് ഫാളിലി കുണ്ടാര്‍ സ്വാഗതവും അസ്ലം അഡൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved