Latest News :
Home » » എസ്എസ്എഫ് ബദിയഡുക്ക ഡിവിഷന്‍ ശില്‍പ്പശാല വെള്ളിയാഴ്ച

എസ്എസ്എഫ് ബദിയഡുക്ക ഡിവിഷന്‍ ശില്‍പ്പശാല വെള്ളിയാഴ്ച

Written By Muhimmath News on Thursday, 29 September 2016 | 19:16

മുള്ളേരിയ: ഒത്തുതീര്‍പ്പല്ല, നീതിയുടെ തീര്‍പ്പുകളാകാനെന്ന ശീര്‍ഷകത്തില്‍ നടക്കുന്ന അംഗത്വ കാലത്തോടനുബന്ധിച്ച് എസ്.എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ ശില്‍പ്പശാല വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് മുള്ളേരിയ വ്യാപര ഭവനില്‍ നടക്കും.

സയ്യിദ് അബ്ദുസലാം അമാനി അല്‍ അഹ്ദല്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. ഹാരിസ് ഹിമമി സഖാഫി പരപ്പയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സി.എന്‍ ജാഫര്‍ സാദിഖ് ഉദ്ഘാടനം ചെയ്യും. ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, സിദ്ധീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഹസൈനാര്‍ മിസ്ബാഹി കാമിലി പരപ്പ, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, കരീം ജൗഹരി ഗാളിമുഖ, ആബിദ് നഈമി ബെളിഞ്ച, അസ്ലം അഡൂര്‍, ശെമീര്‍ പള്ളത്തൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം സ്വാഗതവും മജീദ് ഫാളിലി കുണ്ടാര്‍ നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved