Latest News :
Home » » ഖാസി പോസോട്ട് തങ്ങള്‍ കര്‍മ്മ നിരതയുടെ പ്രതീകം: എസ്.എസ്.എഫ്

ഖാസി പോസോട്ട് തങ്ങള്‍ കര്‍മ്മ നിരതയുടെ പ്രതീകം: എസ്.എസ്.എഫ്

Written By Muhimmath News on Wednesday, 14 September 2016 | 14:27

ഗാളിമുഖ: ഒരു പുരുസായുഷ് മുഴുവനും സമൂഹത്തിന് സമര്‍പ്പിച്ച ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പോസോട്ട് കര്‍മ്മ കുശലത കൊണ്ട് അത്ഭുതപ്പെടുത്തിയ മഹത് വ്യക്ത്വിത്വമായിരുന്നെന്ന് എസ്.എസ്.എഫ് ഗാളിമുഖ യൂണിറ്റ് കമ്മിറ്റി അനുസ്മരിച്ചു. സുന്നി യുവജന സംഘത്തേയും മള്ഹര്‍ സ്ഥാപനങ്ങളേയും മഹല്ലുകളേയും ദിശ കാട്ടി നയിക്കുമ്പോഴും താഴ്മയും വിനയവും തങ്ങളുടെ എടുത്ത് പറയേണ്ട ഗുണങ്ങളാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ജാഫര്‍ ഗാളിമുഖയുടെ അദ്ധ്യക്ഷതയില്‍ കരീം ജൗഹരി ഉദ്ഘാടനം ചെയ്തു. അനീസ് മുസ്ലിയാര്‍ (മള്ഹര്‍ വിദ്യാര്‍ത്ഥി) അനുസ്മരണ പ്രഭാഷണം നടത്തി. ജുനൈദ് ഗാളിമുഖം, ഫൈസല്‍ ഗാളിമുഖം, അബൂബക്കര്‍ സറോളി, ശെരീഫ് മൂല, മുഹമ്മദ് സറോളി തുടങ്ങിയവര്‍ സംബന്ധിച്ചു. മുസ്തഫ ഗാളിമുഖ സ്വാഗതവും സ്വാദിഖ് സഅദി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved