Latest News :
Home » , , , » യുവതലമുറയില്‍ സാമൂഹിക ബോധം വളര്‍ത്തുന്നതില്‍ എസ് എസ് എഫ് നടത്തുന്ന ഇടപെടല്‍ ശ്ലാഘനീയം: കുമ്പോല്‍ തങ്ങള്‍

യുവതലമുറയില്‍ സാമൂഹിക ബോധം വളര്‍ത്തുന്നതില്‍ എസ് എസ് എഫ് നടത്തുന്ന ഇടപെടല്‍ ശ്ലാഘനീയം: കുമ്പോല്‍ തങ്ങള്‍

Written By Muhimmath News on Saturday, 3 September 2016 | 19:59


ഹൊസങ്കടി: യുവതലമുറയില്‍ സാമൂഹിക ബോധം വളര്‍ത്തുന്നതിലും ധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ അവരെ വ്യാപൃതരാക്കുന്നതിലും എസ് എസ് എഫ് നടത്തുന്ന ഇടപെടല്‍ മാതൃകാരപരമാണെന്ന് സമസ്ത കേന്ദ്രമുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞു. സ്ഥാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത അജയ്യമായ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.എസ്.എഫ്.

43 വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ജന്മമെടുക്കുമ്പോള്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെയും ആദര്‍ശ പ്രതിബദ്ധതയിലൂടെയും വിദ്യാര്‍ത്ഥി സമൂഹത്തിനെ ഉയര്‍ത്തിക്കൊണ്ട് വരുക എന്ന ലക്ഷ്യത്തിലധിഷ്ടിതമായി സമൂഹത്തിന് മാതൃകയായി സംഘടന മുന്നേറുന്നത് വളരെ സന്തോഷകരമാണ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഗുവദപടുപ്പ് അല്‍ ബിശാറയില്‍ നടന്ന എസ് എസ് എഫ് 23ാമത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു തങ്ങള്‍. അല്‍ ബിശാറ ചെയര്‍മാന്‍ മൂസല്‍ മദനി തലക്കി അധ്യക്ഷത വഹിച്ചു. 













Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved