Latest News :
Home » » എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിനു അല്‍ ബിഷാറയില്‍ കൊടിയുയര്‍ന്നു

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിനു അല്‍ ബിഷാറയില്‍ കൊടിയുയര്‍ന്നു

Written By Muhimmath News on Thursday, 1 September 2016 | 21:38

മഞ്ചേശ്വരം: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിനു കൊടിയുയര്‍ന്നു. മൂന്നു ദിവസങ്ങളിലായി വൊര്‍ക്കാടി ഗുവദപ്പടുപ്പ് അല്‍ബിഷാറ കോമ്പൗണ്ടില്‍ നടക്കുന്ന സാഹിത്യോത്സവ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാക സംഘടനാ സാരഥിയും ആത്മീയ നേതൃത്വവുമായിരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി മഖാമില്‍ നിന്നും എസ്‌വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫിക്ക് പതാക കൈമാറി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നഗരിയിലെത്തിയ പതാക ജാഥക്ക് സ്വാഗതസംഘം ചെയര്‍മാന്‍ മൂസല്‍ മദനി തലക്കിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ ഗാന്ധിനഗര്‍ പതാക ഉയര്‍ത്തി.

ജില്ലാ സാഹിത്യോത്സവ് ഭാഗമായി വെള്ളിയാഴ്ച രാത്രി പേരോട് മുഹമ്മദ് അസ് ഹരി ആത്മീയ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ മൂസല്‍ മദനി തലക്കി അധ്യക്ഷത വഹിക്കും. മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സ്വാദിഖ് സഖാഫി, അസീസ് സഖാഫി, അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved