Latest News :
Home » , » എസ് എസ് എഫ് സാഹിത്യോത്സവിന് കാസര്‍കോട് ടീം പുറപ്പെട്ടു

എസ് എസ് എഫ് സാഹിത്യോത്സവിന് കാസര്‍കോട് ടീം പുറപ്പെട്ടു

Written By Muhimmath News on Saturday, 17 September 2016 | 10:57

കാസര്‍കോട്: നീലഗിരിയിലെ ഗൂഡല്ലൂരില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മത്സരിക്കാനുള്ള കാസര്‍കോട് ജില്ലാ ടീം പുറപ്പെട്ടു. 108 മത്സരങ്ങളിലായി ഇരുനൂറിലധികം മത്സരാര്‍ഥികളാണ് ടീമുള്ളത്. ഗൂഡല്ലൂരിലെ പാടന്തറ മര്‍കസില്‍ ശനിയും ഞായറാഴ്ചയുമായാണ് മത്സരം. 

എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, എസ് എസ് എഫ് ജില്ലാ നേതാക്കളായ അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍, ഫാറൂഖ് കുബനൂര്‍, സ്വാദിഖ് ആവളം തുടങ്ങിയവര്‍ യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved