Latest News :
Home » , » എസ് എസ് എഫ് സൗഹൃദ സംഗമം ഞായറാഴ്ച

എസ് എസ് എഫ് സൗഹൃദ സംഗമം ഞായറാഴ്ച

Written By Muhimmath News on Friday, 30 September 2016 | 11:08

കാസര്‍കോട്: നമുക്കൊന്നിക്കുക നാടിനെ നിര്‍മിക്കുക എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാനവ്യാപകമായി ആചരിച്ചുവരുന്ന സൗഹൃദകാലം ഭാഗമായി ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഗാന്ധിയും മുഹമ്മദലിയും സൗഹൃദം പാടുന്നു പറയുന്നു സൗഹൃദസംഗമം മൊഗ്രാല്‍ പുത്തൂരില്‍ നടക്കും. 

സൗഹൃദം നഷ്ടപ്പെടുന്ന വര്‍ത്തമാനകാലത്ത് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും നല്ല ഇന്നലെകളെ തിരിച്ചുകൊണ്ടുവരാനും ഗാന്ധിജിയും മുഹമ്മദലിയും കാട്ടിത്തന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാഠങ്ങള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ് എസ് എഫ് സൗഹൃദ കൂട്ടായ്മ നടത്തുന്നത്.
സൗഹൃദസംഗമം ഒക്ടോബര്‍ രണ്ടിന് വൈകിട്ട് നാലുമണിക്ക് ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ പത്മനാഭന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

സംസ്ഥാന സാഹിത്യോത്സവ് പ്രതിഭകളുടെ നേതൃത്വത്തില്‍ ഖവാലി, ബുര്‍ദ, സീറപാരായണം തുടങ്ങിയ കലാസ്വാദനം അവതരപ്പിക്കും. സമാപന കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് പി എസ്. ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ നേതൃത്വം നല്‍കും.



പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ജന.സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി, ഹകീം ഹാജി മഠം, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബനൂര്‍, കെ.എം. കളത്തൂര്‍, സിറാജ് കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved