Latest News :
Home » » മുഗു സെക്ടറില്‍ നെസ്റ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

മുഗു സെക്ടറില്‍ നെസ്റ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 24 September 2016 | 19:20

പുത്തിഗെ: എസ് എസ് എഫ് ആചരിക്കുന്ന സൗഹൃദ ക്യാമ്പയിനിന്റെ ഭാഗമായി സെക്ടര്‍തലങ്ങളില്‍ നടക്കുന്ന നെസ്റ്റിംഗ് ക്യാമ്പ് മുഗു സെക്ടറില്‍ നടന്നു. മുഹിമ്മാത്തില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് ഭാരവാഹികള്‍ പ്രതിനിധികളായി സംബന്ധിച്ചു.

പരിപാടി ഉമറുല്‍ ഫാറൂഖ് സഖാഫി കരയുടെ അധ്യക്ഷതയില്‍ ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക ഉല്‍ഘാടനം ചെയ്തു. എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ട്രെയിനിംഗ് കണ്‍വീനര്‍ അഷ്‌റഫ് സഖാഫി ഉളുവാര്‍ വിഷയാവതരണം നടത്തി. ഉനൈസുറഹ്മാന്‍ ഊജംപദവ് സ്വാഗതം പറഞ്ഞു. മെമ്പര്‍ഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് കാസറഗോഡ് ഡിവിഷന്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ യൂണിറ്റുകളിലെ മുഴുന്‍ ഭാരവാഹികളും സംബന്ധിക്കുമെന്ന് തീരുമാനമായി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved