Latest News :
Home » , , » എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Written By Muhimmath News on Saturday, 3 September 2016 | 11:26

കാസര്‍കോട്: എസ് എസ് എഫ് ഇരുപത്തിമൂന്നാമത് ജില്ലാ സാഹിത്യോത്സവിന് ശനിയാഴ്ച മഞ്ചേശ്വരം അല്‍ ബിശാറ കാമ്പസില്‍ തുടക്കം കുറിക്കും. വൈകിട്ട് നാലുമണിക്ക് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ മൂസല്‍ മദനി അധ്യക്ഷത വഹിക്കും. 

എസ് വൈ എസ് സംസ്ഥാന വൈസ്പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സന്ദേശ പ്രഭാഷണം നടത്തും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ ഗാന്ധി നഗര്‍, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് അലി അഹ്‌സനി മഖ്ദൂമീയ്യ, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, മുഹമ്മദ് സഖാഫി തോക്കെ, സിദ്ദീഖ് സഖാഫി ആവളം, സാദിഖ് സഖാഫി അല്‍ ബിശാറ, ഖത്തര്‍ ബാവ ഹാജി, ഇബ്‌റാഹിം ഹാജി നടിബയില്‍, പുത്തു ബാവ ഹാജി, കുഞ്ഞി ഹാജി, ഇബ്‌റാഹിം ഹാജി ഗുവദപടുപ്പ്, ഉമര്‍ സഖാഫി പള്ളത്തൂര്‍, കെ എം കളത്തൂര്‍ സംബന്ധിക്കും. തുടര്‍ന്ന് എട്ട് വേദികളില്‍ മത്സരപരിപാടികള്‍ ആരംഭിക്കും. 

ഞായറാഴ്ച വൈകിട്ട് മൂന്ന്മണിക്ക് സമാപന സംഗമവും സമ്മാന ദാനവും നടക്കും. സമാപന സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ബാഹസന്‍ ആറ്റക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുര്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ അനുമോദന പ്രഭാഷണം നടത്തും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved