Latest News :
Home » , , , » എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്: കലാ കിരീടം മലപ്പുറം ഈസ്റ്റിന്

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്: കലാ കിരീടം മലപ്പുറം ഈസ്റ്റിന്

Written By Muhimmath News on Sunday, 18 September 2016 | 18:09


ഗുഡല്ലൂര്‍: നീലഗിരി ജില്ലയിലെ പാടാന്തറ മര്‍കസില്‍ നടന്ന എസ് എസ് എഫ് 23ാ മത് സാഹിത്യോത്സവ് കിരീടം 660 പോയിന്റ് നേടി മലപ്പുറം ഈസ്റ്റ് കരസ്ഥമാക്കി. 550 പോയിന്റ് നേടിയ കോഴിക്കോട് ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 479 പോയിന്റ് നേടി മലപ്പുറം വെസ്റ്റ് മൂന്നാമതെത്തി. 248 പോയിന്റ് നേടിയ കാസര്‍കോട് ആറം സ്ഥാനത്താണ്.

ശനിയാഴ്ച ആരംഭിച്ച സംസ്ഥാന സാഹിത്യോത്സവ് പ്രമുഖ തമിഴ് സാഹിത്യകാരന്‍ പൊന്‍നീലന്‍ ഉല്‍ഘാടനം ചെയ്തു. എന്‍.വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഉല്‍ഘാടനം ചെയ്തു. 2017ലെ 24ാ മത് സംസ്ഥാന സാഹിത്യോത്സവിന് കൊല്ലം ജില്ല ആഥിത്യമരുളും.


updating...

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved