Latest News :
Home » , » ഐഎസിന് വെള്ളവും വളവും നല്‍കിയത് സലഫികള്‍ എസ്എസ്എഫ്

ഐഎസിന് വെള്ളവും വളവും നല്‍കിയത് സലഫികള്‍ എസ്എസ്എഫ്

Written By Muhimmath News on Monday, 26 September 2016 | 11:40

ബോവിക്കാനം: ഇസ്ലാമിന്റെ സുന്ദരമുഖങ്ങള്‍ക്ക് കരിവാരിതേച്ച് സമൂഹമധ്യേ ഭീകരാന്തരീക്ഷം തീര്‍ക്കുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആശായാടിത്തറ സലഫിസത്തിന്റെതാണെന്നും പാരമ്പര്യത്തിന്റെ കണ്ണികള്‍ മുറിച്ച് സ്വയം ഗവേഷണത്തിന്റെ മേഖലയിലേക്ക് വഴി തിരിച്ച് വിട്ടത്തിന്റെ പരിണിത ഫലങ്ങളാണ് അവാന്തരവിഭാങ്ങള്‍ ഇന്ന് അനുഭവിക്കുന്നതെന്നും എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രസ്താവിച്ചു.

ഐഎസ് സലഫിസം മത രാഷ്ട്രവാദമെന്ന വിഷയത്തെ അധികരിച്ച് എസ്എസ്എഫ് ബദിയഡുക്ക ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. 

സയ്യിദ് ജലാലുദ്ധീന്‍ സഖാഫി കുണ്ടാറിന്റെ പ്രാര്‍ത്ഥനയോട് ആരംഭിച്ച യോഗം ഹാരിസ് ഹിമമിസഖാഫി പരപ്പ അദ്ധ്യക്ഷത വഹിച്ചു. സി.എന്‍ ജാഫര്‍ സാദിഖ്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. 

സിദ്ധീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഹസൈനാര്‍ മിസ്ബാഹി കാമിലി പരപ്പ, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, കരീം ജൗഹരി ഗാളിമുഖം എന്നിവര്‍ പ്രസംഗിച്ചു.ഹാരിസ് ഫാളിലി ചിത്താരി, അബ്ദുറഹ്മാന്‍ ഹാജി ബെള്ളിപ്പാടി, ഉമര്‍ സഅദി ബാവിക്കര, റഹ്മാന്‍ മൂലടുക്കം, സിദ്ധീഖ് ഹനീഫി, അബ്ദുല്ല സഖാഫി ആലൂര്‍ ,യൂസുഫ് സഖാഫി, അബ്ദുല്ല മുണ്ടക്കയം, അസീസ് മൂലടുക്കം, ഹനീഫ് സഖാഫി മൂലടുക്കം, റംസാന്‍ ഹാജി മുള്ളേരിയ, ഹനീഫ ഹാജി,അബ്ദുല്ല പൊവ്വല്‍ , അബ്ദുല്ല അപ്പോളോ, ഉമര്‍ പന്നടുക്കം, സവാദ് ആലൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം സ്വാഗതവും മജീദ് ഫാളിലി കുണ്ടാര്‍ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved