Latest News :
Home » , , » കണ്ണൂരില്‍ തെരുവ് നായ്ക്കള്‍ നാടോടി സ്ത്രീയെ കടിച്ചു കീറി

കണ്ണൂരില്‍ തെരുവ് നായ്ക്കള്‍ നാടോടി സ്ത്രീയെ കടിച്ചു കീറി

Written By Muhimmath News on Saturday, 10 September 2016 | 11:24

കണ്ണൂര്‍: തലശേരിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാടോടി സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഹൊന്‍സൂര്‍ സ്വദേശി രാധയെയാണ് ഗുരുതരമായി പരിക്കുകളോടെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മമ്പുറത്ത് വഴിയോരത്ത് കുടില്‍ കെട്ടി താമസിച്ചിരുന്ന രാധയെ തെരുവുനായ്ക്കൂട്ടം ആക്രമിക്കുകയും കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. 

രക്തത്തില്‍ കുളിച്ചുകിടന്ന രാധയെ ഒപ്പമുണ്ടായിരുന്നവരാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് ആശുപതിയിലെത്തിയ എ.എന്‍.ഷംസീര്‍ എംഎല്‍എ ഇടപെട്ടാണ് കോഴിക്കോട്ടേക്ക് മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചത്.
അനാഥയായ രാധ അകന്ന ബന്ധുക്കളോടൊപ്പമാണ് മമ്പറത്ത് താമസിച്ചിരുന്നത്. വട്ടത്തോണി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved