Latest News :
Home » , » ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം: ജനജീവിതം സ്തംഭിച്ചു

ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം: ജനജീവിതം സ്തംഭിച്ചു

Written By Muhimmath News on Friday, 2 September 2016 | 17:26

 കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ആരംഭിച്ച പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ പൂര്‍ണം. നാലു താലൂക്കുകളിലും പണിമുടക്ക് ജനജീവിതത്തെ സ്തംഭിപ്പിച്ചു. സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലും ഷെഡ്യൂളുകള്‍ മുടങ്ങി. കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും വ്യാഴാഴ്ച രാത്രി മുതല്‍ കാസര്‍കോട്ടേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു. ഇരു കെ.എസ്ആര്‍.ടി.സികളുടെ ദീര്‍ഘദൂര ബസുകളുടെ സര്‍വീസും നിലച്ചു. ഓട്ടോ റിക്ഷകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ഇരുചക്രവാഹനങ്ങളും അങ്ങിങ്ങ് ഓടി. കാസര്‍കോട്, കാഞ്ഞങ്ങാട് ടൗണുകള്‍ വിജനമായി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിഭാഗം പേരും ജോലിക്കെത്തിയില്ല. ട്രെയിനുകളിലും യാത്രക്കാര്‍ കുറവാണ്. സ്‌കൂള്‍ പ്രവര്‍ത്തനവും മുടങ്ങി.




കാസര്‍കോട് നഗരത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തി. ഒപ്പുമരച്ചോട്ടില്‍ നടന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ടികെ രാജന്‍ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് സിഎച്ച് കുഞ്ഞമ്പു, ടി കൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍, കെ ഭാസ്‌കരന്‍, അഷ്‌റഫ് എടനീര്‍, ഷാഹുല്‍ ഹമീദ്, ഭുവന ചന്ദ്രന്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved