Latest News :
Home » , , » അധ്യാപികയില്‍ നിന്നും മാനസിക പീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

അധ്യാപികയില്‍ നിന്നും മാനസിക പീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

Written By Muhimmath News on Saturday, 10 September 2016 | 12:41

കോട്ടയം: പ്രധാന അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു.
മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പനവേലില്‍ അനുരുദ്ധന്റെ മകള്‍ നന്ദനയാണ് മരിച്ചത്.

ഗുരുതരമായ പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്.  ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് മരിച്ചത്.
അധ്യാപികക്കെതിരെ വാഴക്കുളം പോലീസ് കേസെടുത്തിട്ടുണ്ട്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പരീക്ഷക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് അറിയാന്‍ അധ്യാപകര്‍ കഴിഞ്ഞ ശനിയാഴ്ച വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിച്ചിരുന്നു.
മകളുടെ ബാഗില്‍ നിന്ന് കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അധ്യാപിക  പെണ്‍കുട്ടിയെ സ്റ്റാഫ് റൂമില്‍ വിളിച്ച് മോശമായ പദപ്രയോഗം നടത്തിയെന്നാണ് പരാതി. മറ്റ് അധ്യാപകര്‍ക്കു മുന്‍പില്‍ വെച്ചാണ് അപമാനിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.

സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍നിന്ന് മണ്ണെണ്ണ വാങ്ങി ദേഹത്ത് ഒഴിച്ചശേഷം തീ കൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved