Latest News :
Home » , » മെഹ്ബൂബ പട്ടിയുടെ വാല്‍ പോലെ, ഒരിക്കലും നേരെയാക്കാന്‍ കഴയില്ല: സുബ്രഹ്മണ്യന്‍ സ്വാമി

മെഹ്ബൂബ പട്ടിയുടെ വാല്‍ പോലെ, ഒരിക്കലും നേരെയാക്കാന്‍ കഴയില്ല: സുബ്രഹ്മണ്യന്‍ സ്വാമി

Written By Muhimmath News on Tuesday, 6 September 2016 | 21:22



ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ലക്ഷ്യമിട്ട് ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. പിഡിപി നേതാവായ മെഹബൂബ മുഫ്തി പട്ടിയുടെ വാല്‍ പോലെയാണെന്നും എത്രകാലം ശ്രമിച്ചാലും അത് നേരെയാക്കാന്‍ പറ്റില്ലെന്നുമാണ് സ്വാമിയുടെ പരാമര്‍ശം. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സ്വാമിയുടെ വിവാദ പ്രസ്താവന.

അവരുടെ സ്ഥലത്ത് പ്രസിഡന്റ് ഭരണം ആവശ്യമാണ്. അവര്‍ പട്ടിയുടെ വാല്‍ പോലെയാണ്. അത് ഒരിക്കലും നേരെയാക്കാന്‍ കഴിയില്ല- സ്വാമി പറഞ്ഞു. മെഹബൂബയ്ക്കു തീവ്രവാദികളുമായി ബന്ധമുണ്ടെന്നും മെഹബൂബ മാറുമെന്ന വിശ്വാസത്തിലാണ് പിഡിപിയുമായി ബിജെപി ബന്ധം സ്ഥാപിച്ചതെന്നും സ്വാമി പറഞ്ഞു.

ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് കാഷ്മീരില്‍ സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് സ്വാമിയുടെ പരാമര്‍ശങ്ങള്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved