Latest News :
Home » , » കാശ്മീര്‍ വിഷയത്തില്‍ സൂഫി നേതൃത്വം അഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കാശ്മീര്‍ വിഷയത്തില്‍ സൂഫി നേതൃത്വം അഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Written By Muhimmath News on Wednesday, 28 September 2016 | 09:56

ന്യൂഡല്‍ഹി: സംഘര്‍ഷഭൂമിയായ കാശ്മീര്‍ താഴ്‌വരകളില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സഹായനടപടികള്‍ ചെയ്യണമെന്ന ആവശ്യവുമായി സൂഫി പ്രതിനിധികള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങുമായി കൂടിക്കാഴ്ച നടത്തി. 

സജ്ജാദ് നശീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. തങ്ങള്‍ കാശ്മീര്‍ സന്ദര്‍ശിക്കുമെന്നും സമാധാനം സ്ഥാപിക്കുന്നതില്‍ കാശ്മീര്‍ ജനതയോട് സംഭാവനകളര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും സൂഫി നേതൃത്വം പറഞ്ഞു.

കാശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ ഉല്‍കണ്ഠ വ്യക്തമായ സംഘം കാശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രി സാധ്യമാവുന്നതെല്ലാം ചെയ്യുമെന്ന് തങ്ങള്‍ പ്രത്യാശിക്കുന്നുവെന്നും വ്യക്തമാക്കി. 

700 ലെറെ വര്‍ഷമായി സൂഫികളുടെ കേന്ദ്രമായി നിലനില്‍ക്കുന്ന കാശ്മീരിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ വേദനിക്കുന്നതായും സൂഫി സംഘം അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved