Latest News :
Home » , » കല്യാണം ഉറപ്പിച്ച കോളജ് വിദ്യാര്‍ത്ഥിനി അധ്യാപകനൊപ്പം ഒളിച്ചോടി: മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച മാതാവിന് ഗുരുതരം

കല്യാണം ഉറപ്പിച്ച കോളജ് വിദ്യാര്‍ത്ഥിനി അധ്യാപകനൊപ്പം ഒളിച്ചോടി: മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച മാതാവിന് ഗുരുതരം

Written By Muhimmath News on Wednesday, 28 September 2016 | 17:36

കാഞ്ഞങ്ങാട്: കല്യാണം ഉറപ്പിച്ച കോളജ് വിദ്യാര്‍ത്ഥിനി കാമുകനായ അധ്യാപകനൊപ്പം പോയതില്‍ മനംനൊന്ത മാതാവ് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം ബക്കളം സ്വദേശിനിയായ വീട്ടമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇവരുടെ 19കാരിയായ മകള്‍ പെരിയയിലെ സ്വകാര്യ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പെരിയ നാലേക്രയ്ക്ക് സമീപത്തെ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് കോളജ് വിദ്യാര്‍ത്ഥിനി കാമുകനൊപ്പം ഒളിച്ചോടിയത്. ഈ സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് ഇരുവരെയും കണ്ടെത്തുകയും ചെയ്തിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കാമുകനൊപ്പം പോയി. ഈ സംഭവത്തില്‍ അതീവ ദുഖിതയായി കഴിയുകയായിരുന്നു മാതാവ്. മകളുമായി വിവാഹം നടക്കേണ്ട യുവാവിന്റെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞതിനു പിന്നാലെയാണ് വീട്ടമ്മയെ ആസിഡ് കഴിച്ച് നിലയില്‍ കണ്ടെത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved