Latest News :
Home » , , , » കോണ്‍ഗ്രസ് നേതാവിന്റ കൊല: ഒരാള്‍ കസ്റ്റഡിയില്‍

കോണ്‍ഗ്രസ് നേതാവിന്റ കൊല: ഒരാള്‍ കസ്റ്റഡിയില്‍

Written By Muhimmath News on Saturday, 24 September 2016 | 10:26

മംഗളൂരു: സുള്ള്യയിലെ കോണ്‍ഗ്രസ് നേതാവ് ഇസമാഈല്‍ നെല്യമജലുവിനെ (52) പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. 

സുള്ള്യക്കടുത്ത ഇര്‍വനടുക്കയിലെ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് കാറിനടുത്തേക്ക് നീങ്ങുമ്പോഴായിരുന്നു അക്രമം. കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ കരാവലി മേഖലാ പ്രസിഡന്റും മുന്‍ താലൂക്ക് പഞ്ചായത്തംഗവുമായിരുന്നു. 

സിദ്ദീഖ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 
കോണ്‍ഗ്രസ് നേതാവും ബെല്ലാരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഭാര്യ വഹീദയും ഇസ്മാഈലും രണ്ടുവര്‍ഷം മുമ്പും ആക്രമണത്തിനിരയായിരുന്നു. ഇരുവരും ഏറെക്കാലം ചികിത്സയിലായിരുന്നു. പൂര്‍വ വൈരാഗ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved