Latest News :
Home » » സഅദിയ്യ സെന്ററില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് 18 ന്

സഅദിയ്യ സെന്ററില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് 18 ന്

Written By Muhimmath News on Friday, 16 September 2016 | 19:23


വിദ്യാനഗര്‍: ബിസി റോഡ് സഅദിയ്യ സെന്റര്‍ ജുമാ മസ്ജിദില്‍ സംഘടിപ്പിക്കുന്ന മള്ഹറത്തുല്‍ ബദ് രിയ്യ സ്വലാത്ത് മജ്‌ലിസ് ഈമാസം 18 ഞായര്‍ വൈകുന്നേരം 4മണിക്ക് നടക്കും. പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഫഖ് റുദ്ധീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.

കേരള മുസ് ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉല്‍ബോധനം നടത്തും. സയ്യിദ് അലവി തങ്ങള്‍, സയ്യിദ് യുപി എസ് തങ്ങള്‍, സയ്യിദ് അബ്ദല്‍കരീം തങ്ങള്‍ നൂറാബാദ്, സയ്യിദ് അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ സി റോഡ്, പാറപ്പള്ള ഇസ്മാഈല്‍ സഅദി, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, അബ്ദല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മുനീര്‍ ബാഖവി തുരുത്തി, ഇബ്രാഹിം സഖാഫി, അഹ്മദ്‌സഅദി, അബ്ദുല്‍ ഖാദിര്‍ സഅദി ബാരിക്കോട്, ശാഫി സഖാഫി, അബ്ദുല്‍ ഖാദിര്‍ അമാനി, ഹനീഫ് അമാനി, അബ്ദുല്‍കരീം മുസ് ലിയാര്‍, ബഷീര്‍ സഅദി, സൂബൈര്‍ സഅദി, അബ്ദല്‍ ഖാദിര്‍ ഹാജി, സലീം കോപ്പ, അബ്ദല്‍ നാസര്‍ കുഞ്ഞി, മുഹമ്മദ് ടിപ്പൂ നഗര്‍, എ എം മഹ്മൂദ്, സലാം ഐഡിയ, അബൂബക്കര്‍ കരുമാനം , മുനീര്‍ എര്‍മാളം തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved