Latest News :
Home » , » പഠിപ്പുരകള്‍ സമാപന ഘട്ടത്തില്‍ ബദിയടുക്കയില്‍ വെള്ളിയാഴ്ച, ഉപ്പളയിലും കാസര്‍കോട്ടും ശനിയാഴ്ച

പഠിപ്പുരകള്‍ സമാപന ഘട്ടത്തില്‍ ബദിയടുക്കയില്‍ വെള്ളിയാഴ്ച, ഉപ്പളയിലും കാസര്‍കോട്ടും ശനിയാഴ്ച

Written By Muhimmath News on Thursday, 22 September 2016 | 10:07

കാസര്‍കോട്: സംഘടനാ ശാക്തീകരണം ലക്ഷ്യംവെച്ച് എസ് വൈ എസ് സംഘടനാ സ്‌കൂളിന് കീഴില്‍ സംഘടിപ്പിക്കുന്ന പഠിപ്പുര അവസാന ഘട്ടത്തില്‍. 

സംഘാടന രംഗത്ത് സമഗ്ര പരിശീലനം സാധ്യമാക്കുന്ന പണിപ്പുര, പഠിപ്പുര, പഠന തീരം, പഠനമുറി ക്യാമ്പുകളുടെ ഭാഗമായാണ് സോണ്‍ തലങ്ങളില്‍ പഠിപ്പുരകള്‍ സംഘടിപ്പിക്കുന്നത്. ബദിയടുക്ക സോണ്‍ പഠിപ്പുര പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 3.30ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും.
ഉപ്പള, കാസര്‍കോട് സോണുകളില്‍ ശനിയാഴ്ച പഠിപ്പുര നടക്കും. 

ഉപ്പളയില്‍ ബായാര്‍ മുജമ്മഇല്‍ രാവിലെ 9.30ന് സയ്യിദ് ബായാര്‍ തങ്ങളും, കാസര്‍കോട്ട് രാവിലെ 8.30ന് മുട്ടത്തൊടിയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും ഉദ്ഘാടനം ചെയ്യും. വമന്‍ അഹ്‌സനു ഖൗലന്‍, വതആവ നൂ അലല്‍ ബിര്‍റി, സമരസജ്ജമായ യുവത്വം, അദ്ദീനു അന്നസ്വീഹ, മീറ്റിംഗ് സംസ്‌ക്കാരം, റിക്കോര്‍ഡ്കീപ്പിംഗ്, സൈബര്‍ സംസ്‌കാരം, വശാബ്ബൂന്നശഅഫീ തുടങ്ങി രണ്ട് ക്ലാസ്‌റൂമുകള്‍ അടക്കം പത്തിലധികം സെഷനുകളിലായി സംവിധാനിക്കുന്ന പഠിപ്പുരകള്‍ക്ക് സംസ്ഥാന സമതിയുടെ പരിശീലനം സിദ്ധിച്ച ഡി ആര്‍ ജി അംഗങ്ങളാണ് ക്ലാസുകള്‍ അവതരിപ്പിക്കുന്നത്. 

ജില്ലയില്‍ ആഗസ്റ്റ് 24ന് കുമ്പള സോണില്‍ തുടക്കം കുറിച്ച പഠിപ്പുരകള്‍ ഈ മാസം 25ന് ഹൊസ്ദുര്‍ഗ് സോണിലെ പഴയ കടപ്പുറത്ത് നടക്കുന്ന പഠിപ്പുരയോടെ സമാപിക്കും. കുമ്പള, മഞ്ചേശ്വര, മുള്ളേരിയ, ഉദുമ, പരപ്പ, ബേഡകം, തൃക്കരിപ്പൂര്‍ എന്നീ സോണുകളില്‍ ഇതിനകം പഠിപ്പുരകള്‍ പൂര്‍ത്തിയായി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved